ന്യൂഡൽഹി : ബജറ്റ് ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എം പിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ‘സ്റ്റഡിക്ലാസ്.’ ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ 20 എംപിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി ലൈന്‍ ഉറപ്പാക്കുന്ന നിലയില്‍ സംസാരിക്കണമെന്ന നിര്‍ദ്ദേശം കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി കൈമാറി. ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ലഭിച്ച നാല് മണിക്കൂര്‍ കാര്യക്ഷമമായി വിനിയോഗിക്കണം എന്ന കാഴ്ചപ്പാടും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.
പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ പരിമിതപ്പെട്ട് പോകുന്ന പ്രാദേശിക പാര്‍ട്ടികളുടെ പ്രസംഗം പോലെയാകരുത് കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ എന്നും രാഹുല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി.
