“ലഹരിക്കടത്തുകാരോട് ഒരു ദയയും കാണിക്കില്ല; അന്വേഷണം താഴെത്തട്ടില്‍ നിന്ന് തുടങ്ങും”: മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഗുവാഹത്തി : ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അസമിലെ ഇംഫാല്‍, ഗുവാഹത്തി മേഖലകളില്‍ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ നർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങളെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി അസമില്‍ 88 കോടിയുടെ ലഹരിമരുന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. ഇംഫാല്‍, ഗുവാഹത്തി മേഖലകളില്‍ മയക്കുമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്‌ട്ര ലഹരിമരുന്ന് ശൃംഖലയിലെ നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള വേട്ട തുടരുകയാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ദേശീയ സുരക്ഷ നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” അമിത് ഷാ പറഞ്ഞു.

താഴെത്തട്ടില്‍ നിന്നാണ് അന്വേഷണം ആരംഭിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് അന്വേഷണം നടത്തും. മാർച്ച്‌ 13-ന് ഇംഫാല്‍ സോണിലെ ഉദ്യോഗസ്ഥരുടെ വിജയകരമായ ഓപ്പറേഷനെ പരാമർശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഇംഫാലില്‍ നടന്ന പരിശോധനയില്‍ 102 കിലോഗ്രാം തൂക്കം വരുന്ന മെത്താംഫെറ്റാമെൻ ഗുളികകളാണ് എൻസിബി സംഘം കയ്യോടെ പിടിച്ചെടുത്തത്. അതേ ദിവസം ഗുവാഹത്തി മേഖലയില്‍ നടന്ന പരിശോധനയില്‍ 7.48 കിലോഗ്രാം ലഹരിയും പിടിച്ചെടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!