തിരുവനന്തപുരം : മലയാളം നെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിൽ കാര്‍ഗില്‍ വിജയത്തിന്റെ 25 മത് വാര്‍ഷികം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് വിപുലമായി ആചരിച്ചു.
വിജയ ദിനാഘോഷത്തോടുബന്ധിച്ചുള്ള കീര്‍ത്തിമുദ്ര പുരസ്കാരം
എം.എസ് ശ്രീരാജ് കൃഷ്ണന്പോറ്റിക്ക് രജിസ്ട്റേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു.
മികവറ്റ സമൂഹ സേവനത്തിനും ,ഹൈന്ദവ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ നൽകിയ സംഭാവനകളെയും കണക്കിലെടുത്താണ് കീർത്തി മുദ്ര പുരസ്കാരം സമ്മാനിച്ചത്.മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിട്ട. മേജര്‍ ജനറല്‍ അനുപ് കുമാര്‍ വി കാര്‍ഗില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഹിന്ദു ധര്‍മ്മ പരിക്ഷത്ത് അധ്യക്ഷന്‍ എം ഗോപാല്‍ , GS ബാബു KPCC ജന സെക്രട്ടറി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീമതി റോഷ്നി, ശ്രീവത്സന്‍ നമ്പൂതിരി, ട്രിവാന്‍ഡ്രം ക്ലബ്ബ് പ്രസിഡന്റ് ശശികുമാരന് നായര്‍, ഡോ തോട്ടയ്ക്കാട് ശശി, രാജീവ് ഗോപാലകൃഷ്ണന്,ശരണ്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.