അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും വിലക്കില്ല; ഉത്തരവിറക്കി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

കൽപ്പറ്റ: വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും ഏ‍ർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലാണ് 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ – സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെതാണ് ഉത്തരവ്. അതേസമയം കോടതി ഉത്തരവുപ്രകാരം നിയന്ത്രണം വന്നിട്ടുള്ള കേന്ദ്രങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല. എന്നാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് ബുധനാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലെർട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!