പാറശ്ശാല : മോട്ടോ ര്‍സൈക്കിളില്‍ എത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു.ആനാവൂര്‍ ആലത്തൂര്‍ ഗോഡ് ഭവനില്‍ പരേതനായഇമ്മാനുവേലിന്റെഭാര്യ ബീന ( 46) യുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ താലിമാലയാണ് കവര്‍ന്നത്.
ഇളയ മകള്‍ റിയയെ ആനാവൂര്‍ സ്‌കൂളില്‍ എത്തിച്ച് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിലും ശ്രീഭദ്രകാളി ക്ഷേത്രത്തിനും സമീപത്തുള്ള വരമ്പുകട റോഡില്‍ വച്ച് രാവിലെ 7 .45 നാണ് സംഭവം നടന്നത്.
കറുത്ത നിറമുള്ള ഡിയോ മോട്ടോര്‍സൈക്കിളില്‍ വന്ന മോഷ്ടാവ് ആദ്യം അതേ റോഡ് വഴി ബീനയെ ലക്ഷ്യം വെച്ച് കടന്നു പോയെങ്കിലും തിരികെ സമീപവാസിയുടെ വീട് ചോദിച്ച് അടുത്തെത്തുകയും ബീനയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുതറിയോടു ന്നതിനു പിന്നാലെ പിന്തുടര്‍ന്ന മോഷ്ടാവ് ബീനയെ തറയില്‍ തള്ളിയിട്ട് മാല പൊട്ടിച്ച്കടന്നുകളയുകയായിരുന്നു.
കറുത്തറെയിന്‍കോട്ട് ധരിച്ചാണ് മോഷ്ടാവ് എത്തിയത്.സംഭവം നടന്ന റോഡില്‍ അടുത്തായി വീടുകള്‍ഉണ്ടായിരുന്നെങ്കിലും ആരും പുറത്തില്ലാത്ത തിനാല്‍ ബീന നിലവിളിച്ചി ട്ടും നാട്ടുകാർ ഓടിയെത്താന്‍ വൈകുകയായിരുന്നു. മാല പൊട്ടിച്ചെടുക്കുന്നതിനിടെ ബീനയുടെ കഴുത്തില്‍ നേരിയ മുറിവുകളുണ്ട്.
ആനാവൂര്‍ ഭാഗത്തുനിന്നും പടപ്പിത്തോട്ടം ഭാഗത്തേക്ക് മോട്ടോര്‍സൈക്കിള്‍ ഓടിച്ചു പോയ മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചു. മാരായമുട്ടംപൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.