തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. കോണ്‍ഗ്രസ് നേതൃത്വത്തിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തുവന്നത്. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കെപിസിസി നേതൃത്വത്തിന് നേരത്തെ ഈ പരാതി ലഭിച്ചിരുന്നു എന്നാണ് ചാനല്‍ റിപ്പോര്‍ട്ടുകള്‍.
അതേസമയം ഗര്‍ഭിണിയാകണം എന്ന് തന്നോടും മെസേജിലൂടെ ആവശ്യപ്പെട്ടിരുന്നു എന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. പുതിയ പരാതി കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ പീഡന ആരോപണം. പെണ്‍കുട്ടിയുടെ പരാതി പോലീസില്‍ എത്തിയാല്‍ അതും കേസായി വരും. അതേസമയം ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയില്‍ അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും. ഈ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടിരിക്കവേയാണ് പുതിയ പീഡന ആരോപണവും പുറത്താകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാനാണ് സാധ്യത.
