ധാക്ക : ബംഗ്ലാദേശിൽ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയെന്ന് റിപ്പോർട്ട്. രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിന്റെ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.
സംവരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 133 പേരാണ് കൊല്ലപ്പെട്ടത്. സർക്കാർ മേഖലയിലെ 93ശതമാനം ജോലികളിലും നിയമനം യോഗ്യതയുടെ അടിസ്ഥാനത്തി ലാകണമെന്ന് കോടതി നിർദേശിച്ചു.
സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതി നെതിരെയായിരുന്നു പ്രക്ഷോഭം.മെറിറ്റ് അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്‌ക്കുംവരെ സമരം തുടരുമെന്നായിരുന്നു കലാപകാരികളുടെ നിലപാട്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു.
