പീഡന വിവരം പുറത്തു പറഞ്ഞപ്പോൾ ഹണി ട്രാപ്പ് നടത്തുന്നവളായി ചിത്രീകരിക്കുന്നു: കൃഷ്ണ ഭക്തയായ മുസ്ലിം യുവതി ജെസ്ന സലീമിനെതിരെ സൈബർ ആക്രമണം

കൃഷ്ണഭക്തയായ, ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വരയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടിയായ ജെസ്ന സലിമിനെ ആരും മറക്കില്ല. നടന്‍ സുരേഷ് ഗോപിയുമായി അടുത്ത ചങ്ങാത്തമുള്ള പെണ്‍കുട്ടിയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ ജെസ്ന സലിം വരച്ച ശ്രീകൃഷ്ണന്റെ പടം ജെസ്ന തന്നെ നേരിട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.

എന്നാൽ ഇതിന് ശേഷം ജെസ്ന സലിമിനെതിരെ കേരളത്തില്‍ സൈബര്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. വൈകാതെ മറ്റൊരു കശ്മീര്‍ ആകുമെന്ന് കേരളത്തെക്കുറിച്ച്‌ പറഞ്ഞത് യോഗി ആദിത്യനാഥാണ്. അത്രയ്‌ക്കാണ് ഇവിടെ വളരുന്ന മോദി വിരോധവും ബിജെപി വിരോധവും. പ്രത്യേകിച്ചും ഒരു മുസ്ലിം പെണ്‍കുട്ടി മോദിയുമായി അടുക്കുന്നത് ആര്‍ക്കും ദഹിക്കുന്നില്ല.

ഈയിടെ ജെസ്നയ്‌ക്കെതിരായ സൈബര്‍ ആക്രമണം അതിരുവിടുകയാണ്. യുവാക്കളെ ഹണിട്രാപ്പില്‍ അകപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് ജെസ്ന എന്ന് വരെ പ്രചാരണം നടക്കുകയാണ്. ഈയിടെയാണ് താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ജെസ്ന സലിം പുറത്തുപറഞ്ഞത്. മദ്രസയില്‍ പോകുന്ന മകന് അവിടെ കുറച്ച്‌ മാനസിക പ്രയാസങ്ങളുണ്ടെന്ന് കണ്ടപ്പോള്‍ എന്തു ചെയ്യണം എന്ന് ചിന്തിച്ചിരുന്ന ജെസ്ന സലിമിനോട് രതീഷ് കല്യാണ്‍ എന്ന സുഹൃത്ത് നിംഹാന്‍സില്‍ പഠിച്ച ഡോക്ടര്‍ റോഷന്‍ എന്ന ഒരാളുണ്ടെന്നും ആ ഡോക്ടറെക്കൊണ്ട് മകനെ കൗണ്‍സലിംഗ് ചെയ്യിക്കാമെന്നും ഉപദേശിച്ചത്. അങ്ങിനെ മകനെ കൗണ്‍സിലിംഗിനായി കൊണ്ടുപോയ സമയത്താണ് ഡോക്ടറായി ചമഞ്ഞ അയാള്‍ ജെസ്ന സലിമിനെ ലൈംഗികമായി പീഡിപ്പിച്ചത്.

നടുവട്ടം ഭാഗത്താണ് ഈ ഡോക്ടറായി ചമഞ്ഞ വ്യക്തിയുടെ വീട്. അന്ന് ജെസ്നയെ ഉപദ്രവിച്ചശേഷം അയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജെസ്ന സലിം അത് പുറത്തുപറ‍ഞ്ഞില്ല. ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ കെട്ടിയിട്ടാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും ഇതുപോലെ ഒറ്റയ്‌ക്കു കഴിയുന്ന സ്ത്രീകളെ പലരെയും ഇയാള്‍ ഇതേ രീതിയ്ലില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ജെസ്ന പറയുന്നു. ഇടയ്‌ക്കിടെ വീട്ടില്‍ വന്ന് ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളെജിനടുത്തുള്ള സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മകനാണ് ഈ യുവാവ്. ഞാന്‍ ഇവന്റെ ഉമ്മയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കാല് പിടിച്ചു.  എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, എന്റെ മകന്‍ ഒരു പേഷ്യന്‍റാണ് എന്നാണ് ഈ സ്ത്രീ പറഞ്ഞത്. ഇവന്‍ പല തവണ പൈസ ആവശ്യപ്പെട്ടു. പലപ്പോഴും പേടിച്ച്‌ കൊടുക്കുകയും ചെയ്തു. പക്ഷെ പരാതി നല്‍കിയിട്ടും ഇവനെ പൊലീസ് പിടികൂടുന്നില്ലെന്നും ജെസ്ന പറയുന്നു.

ഇപ്പോള്‍ ഇതേ യുവാവ് തന്നെ സമൂഹമാധ്യമത്തില്‍ ജെസ്ന സലിം ഹണിട്രാപ്പ് നടത്തുന്ന യുവതിയാണ് എന്ന രീതിയില്‍ പോസ്റ്റിട്ടിരിക്കുകയാണ്. തന്റെ മകനോട് മുജീബ് എന്ന പേരിലുള്ള ഒരു ഉസ്താദ് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് തനിക്ക് മകനെ കൗണ്‍സിലിംഗിന് വിധേയമാക്കേണ്ടി വന്നതെന്നും ജെസ്ന സലിം പറയുന്നു. എന്തായാലും ജെസ്ന സലിമിന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

“താന്‍ മറ്റൊരു മതത്തിലെ കൃഷ്ണനെ കൂട്ടുപിടിച്ചതിനാണോ എന്നെ ഇങ്ങിനെ പീഢിപ്പിക്കുന്നത്”- ജെസ്ന സലിം ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!