പന്തളം രാജകുടുംബാംഗം പൂരാടം നാൾ കേരള വർമ്മ  അന്തരിച്ചു

തൃശൂർ : പന്തളം രാജകുടുംബാംഗവും  കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ (വടക്കേമുറി )   പരേതയായ   ഉത്രം നാൾ അംബാലിക തമ്പുരാട്ടിയുടേയും കോട്ടയം കുഴിപ്പുറം ഇല്ലത്ത്   നാരായണൻ നമ്പൂതിരിയുടെയും മകൻ  പൂരാടം നാൾ കേരള വർമ്മ (86) അന്തരിച്ചു.
ഇന്നലെ ഉച്ചക്ക് 1.30ന്  തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 11 ന് തൃശൂരിൽ

രാജേശ്വരി വർമയാണ് ഭാര്യ. മകൻ ദിനേശ് വർമ്മ. മരുമകൾ സരിത വർമ്മ.

സഹോദരങ്ങൾ:

പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ  ,  രാഘവ വർമ്മ രാജ, രാജേശ്വരി തമ്പുരാട്ടി, പരേതരായ  രാധ തമ്പുരാട്ടി, രാജരാജവർമ്മ.

പന്തളം കൊട്ടാരത്തിൽ അശുദ്ധി ആയതിനാൽ കീഴ് ആചാരപ്രകാരം പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം 11 ദിവസം അടച്ചിടുകയും 12ാം ദിവസമായ 28 ന് ശുദ്ധി ക്രിയകൾക്കു ശേഷം തുറക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!