പാമ്പാടിയിൽ തെരുവുനായ ശല്യം രൂക്ഷം; 10 വയസ്സുകാരിക്ക്   തെരുവ് നായയുടെ കടിയേറ്റു


പാമ്പാടി : പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷമായി. 10 വയസ്സുകാരിക്ക്  തെരുവുനായയുടെ കടിയേറ്റു . ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. 

കാളച്ചന്ത പെട്രോൾ  പമ്പിന് സമീപമുള്ള റോഡിലൂടെ സ്ക്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന സമയത്താണ് വിമലാംബിക സ്ക്കൂൾ വിദ്യാർത്ഥിനിയായ  10 വയസ്സുകാരി ദിയയെ തെരുവുനായ അക്രമിച്ചത്.   തൊട്ടടുത്ത പറമ്പിൽ മരം വെട്ടിക്കൊണ്ട് ഇരുന്നവർ കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തി നായയെ ഓടിച്ചു.

തുടർന്ന് ഉടൻതന്നെ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.

സ്കൂൾ കുട്ടിക്ക് നേരെ നായയുടെ ആക്രമണം നടന്ന സ്ഥലത്തുവെച്ച് കഴിഞ്ഞ വർഷം  രാജു എന്ന ആൾക്കും നായയുടെ കടിയേറ്റിരുന്നു.  തുടർന്ന് ചത്ത നായയുടെ ജഡം പരിശോധിച്ചപ്പോൾ  പേവിഷബാധ സ്ഥിതീകരിച്ചിരുന്നു. ജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കൾക്കെതിരെ അടിയന്തിരമായി അധികൃതർ നടപടികൾ കൈക്കൊള്ളണമെന്ന്
പൈതൃകം റെസിഡൻസ് അസോസിയേഷൻ  സെക്രട്ടറി പി.ജെ മോനിച്ചൻ ആവശ്യപ്പെട്ടു.

പാമ്പാടി ബസ്സ്റ്റാൻഡ് ഉൾപ്പെടെ തെരുവുനായകളുടെ വിഹാര കേന്ദ്രമാണ്. പകൽ സമയങ്ങളിൽ പോലും യാത്രക്കാർക്ക് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവ് കാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!