‘ലോ ഡയലോഗോ’ നിയമ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ അഭിഭാഷകരുടെ നിയമ പഠന കേന്ദ്രമായ ‘ലോ ഡയലോഗോ’ കോട്ടയത്തെ പബ്ലിക് പ്രോസിക്യൂട്ടറും ഗവ. പ്ലീഡറുമായ അഡ്വ.സണ്ണി ജോർജ്ജ് ചാത്തുകുളം ഉദ്ഘാടനം ചെയ്തു.

ഭാരതീയ തത്വശാസ്ത്രങ്ങളായ പൂർവ്വമീമാംസ, ഉത്തര മീമാംസ, വേദശാസ്ത്രങ്ങൾ എന്നിവ സ്വാംശീകരിച്ചാണ് സാമൂഹിക സേവനമെന്ന പരിഷ്കരണം ക്രിമിനൽ ശിക്ഷാ സംഹിതയിൽ കയറ്റിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സണ്ണി ജോർജ്ജ് ചാത്തുകുളം അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളെ മറ്റൊരു വീക്ഷണത്തിൽ കാണുകയാണ് ഭാരതീയ ന്യായ സംഹിത. മാറ്റങ്ങൾ സ്വീകാര്യമായവയെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.അനിൽ ഐക്കര സംസാരിക്കുന്നു

ഭാരതീയ ന്യായ സംഹിത സാമൂഹിക ജീവിതത്തിൻ്റെ സമസ്ത മേഖലകളിലെയും കുറ്റകൃത്യങ്ങളെ ഉൾക്കൊള്ളുന്ന വിധം വിശാലമെന്ന് അഡ്വ.അനിൽ ഐക്കര അഭിപ്രായപ്പെട്ടു.

അഡ്വ. എസ്. ജയസൂര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.അനിൽ ഐക്കര ‘ഭാരതീയ ന്യായ സംഹിത’ പൂർണ്ണമായും വിശദീകരിച്ചു. 

യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം  റാങ്കോടെ കരസ്ഥമാക്കിയ അഡ്വ.ആര്യ സുരേഷിനെ അനുമോദിച്ചു.

അഡ്വ. ജോഷി ചീപ്പുങ്കൽ, കൃഷ്ണപ്രിയ ജി എ, അഡ്വ.ബി.അശോക് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!