ജൂലൈ മാസത്തിൻ  കൂടുതൽ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്



ന്യൂഡൽഹി  : ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  പ്രവചനം.

രാജ്യത്തും  സാധാരണയിൽ കൂടുതൽ മഴ സാധ്യത പ്രവചിക്കുന്നു.

ജൂലൈ മാസത്തിലും പസഫിക്ക് സമുദ്രത്തിൽ ENSO പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD )  പ്രതിഭാസവും ന്യൂട്രൽ  സ്ഥിതിയിൽ തുടരാൻ സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ജൂൺ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുനെങ്കിലും ജൂൺ മാസത്തിൽ കേരളത്തിൽ 25% മഴ കുറവായിരുന്നു.
എന്നാൽ ജൂലൈയിൽ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സമ്മിശ്രമാണ്.acv news

കാലവർഷം  ഇന്ന് (ജൂലൈ രണ്ട്) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

മേയ്‌ 30  നു കേരളത്തിലെത്തിയ കാലവർഷം 34 ദിവസമെടുത്തു രാജ്യം മുഴുവൻ വ്യാപിക്കാൻ.

സാധാരണയിലും ആറു ദിവസം നേരത്തെയാണ് കാലവർഷം ഇത്തവണ രാജ്യം മുഴുവൻ വ്യാപിച്ചത്.

കഴിഞ്ഞ വർഷവും ജൂലൈ 2 നാണ്   കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!