ടിപി വധക്കേസ്..കെ കെ രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം

കോഴിക്കോട് : കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി.കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത് .ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്.ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം.

എന്നാൽ ടിപി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കം വിവാദമായി മാറിയിരുന്നു.20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയായി രുന്നു സർക്കാരിന്റെ വഴി വിട്ട നീക്കം.

സംഭവം വിവാദമായതോടെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി എടുത്തിരുന്നു.പിന്നാലെയാണ് കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലം മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!