ആലപ്പുഴ : കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ആലപ്പുഴ കൈതവനയിൽ കാർ ബൈക്കിലിടിച്ച് യുവാവ്മരിച്ചു
