കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളുടെ നടത്തിപ്പില്‍ ഉദാസീനതയും ഹൈക്കോടതിയോട് അനാദരവും കാണിക്കുന്നു. കേസുകള്‍ നീട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണം. കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നത് വേദന ഉണ്ടാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
