കോട്ടയം : കൃത്രിമം കാണിച്ച് സർക്കാരിന് മുക്കാൽ ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിൽ മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ. ശ്രീകുമാറിനെ കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയും ശിക്ഷിച്ചു.
2008 മുണ്ടക്കയം പഞ്ചായത്തിലേക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാജ രസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822/- രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയ കേസിലാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്‌ജ്, വിജിലൻസ് എം.മനോജ്. എൽ.എൽ.എം ശിക്ഷ വിധിച്ചത്.