ഒ ആർ കേളു പുതിയ മന്ത്രി;  പാർലമെൻ്ററികാര്യം എം ബി രാജേഷിനും, ദേവസ്വം  വി എൻ വാസവനും

തിരുവനന്തപുരം : മാനന്തവാടി എം.എല്‍.എ. ഒ.ആർ. കേളു മന്ത്രിയാകും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് വിജയിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ. കേളു. പട്ടികജാതി/പട്ടികവർഗ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക.

അതേസമയം, രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പാർലമെന്ററികാര്യം എം.ബി. രാജേഷും, ദേവസ്വം വകുപ്പ് വി.എൻ. വാസവനുമാകും ഇനി കൈകാര്യം ചെയ്യുക.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. 2019-ല്‍ യു.ഡി.എഫിലെ രമ്യാഹരിദാസ് വൻ ഭൂരിപക്ഷത്തിന് വിജയിച്ച്‌ മണ്ഡലമാണ് ഇക്കുറി രാധാകൃഷ്ണൻ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!