പുനലൂർ : ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.
പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
