അര്‍മേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി വധിക്കുമെന്ന് ഭീഷണി; രക്ഷിക്കണമെന്ന് കുടുംബം

തൃശൂർ : ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അർമേനിയയിൽ ബന്ദിയാക്കിയതായി വിവരം. മോചനദ്രവ്യമായി വീട്ടുകാർ ഒന്നരലക്ഷം നൽകി.

നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് മുൻപ് 2.5 ലക്ഷം നൽകിയില്ലെങ്കിൽ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോർക്കയ്ക്കും അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!