നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു..സ്ഥിരം കുറ്റക്കാരൻ..സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ

തിരുവനന്തപുരം : സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സഞ്ജു ടിഎസ് സ്ഥിരം കുറ്റക്കാരനെന്ന് ഉത്തരവിൽ പറയുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.

ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ചതോടെയാണ് സജുവിനെ എംവിഡി കുരുക്ക് മുറുക്കിയത്. മോട്ടോർ വാഹന വകുപ്പ് സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി.

മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡിൽ മത്സര ഓട്ടം നടത്തി പലതവണ വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു. അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി.

വാഹനത്തിൽ LED ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി.പല വീഡിയോകളിലും റോഡിൽ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ നീളുന്നതാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!