തിരുപ്പതിയിൽ തല മുണ്ഡനം ചെയ്തു; ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച നടി രചനാ നാരായണൻ കുട്ടിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കടന്നാക്രമണം

തിരുപ്പതി : ഹൈന്ദവ ആചാരങ്ങളെയും തന്റെ വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്ന വ്യക്തിയാണ് നടി രചന നാരായണൻകുട്ടി. കഴിഞ്ഞദിവസം തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തില്‍ ദർശനം നടത്തി താരം തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ചിത്രങ്ങളും രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍’- എന്ന അടിക്കുറിപ്പോടെയാണ് വെങ്കിടാചലപതിക്ക് മുടി വഴിപാടായി നേർന്ന ചിത്രങ്ങള്‍ രചന തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്.

ഇതിന് പിന്നാലെ വലിയതോതില്‍ സൈബർ ആക്രമണം നേരിടുകയാണ് താരം. നിരവധി പേർ താരത്തിന് അനുഗ്രഹങ്ങള്‍ ആശംസിച്ചും രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകളും എത്തിയത്. തീവ്ര ഇസ്ലാമിസ്റ്റുകളാണ് നടിക്കെതിരെ അസഭ്യവർഷം ചൊരിയുന്നത്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ വരെ കമന്റുകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!