ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കൂട്ടയടി; തലക്കടിയേറ്റ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി. സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. സ്റ്റേഷനുള്ളില്‍ വച്ചുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ തല പൊട്ടി. തലയ്ക്ക് പരിക്കേറ്റ  ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടുകയായിരുന്നു.

അതേസമയം സംഭവത്തിൽ രണ്ട് പോലീസുകാരെയും സസ്‌പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. .സിപിഒ മാരായ സുധീഷ് ബോസ്‌കോ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!