കോട്ടയം : കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്ന അഡ്വ. ജോർജ് കുര്യന് ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഊഷ്മള സ്വീകരണം നൽകും.
വൈകിട്ട് 5 മണിക്ക് കോട്ടയം കെ പി എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ ഞായറാഴ്ച രാവിലെ കേന്ദ്ര മന്ത്രി സന്ദർശിക്കും.
