മുണ്ടക്കയം(കോട്ടയം) : കൂട്ടിക്കൽ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞൊഴുകിയപ്പോൾ പാറയിൽ പുരയിടത്തിൽ ഷാജിക്ക് നഷ്ടമായത് സ്വന്തം വീടാണ്, മുണ്ടക്കയം മുറിക്കല്ലുംപുറത്തായിരുന്നു ഷാജിയും കുടുംബവും താമസിച്ചിരുന്നത്,
കൺമുന്നിൽ വീട് ഒഴുകി പോകുന്നത് നിസ്സഹായനായി കണ്ടുനിൽക്കാനേ അന്ന് കഴിഞ്ഞുള്ളൂ, നാലു വർഷങ്ങൾക്കുശേഷം സേവാഭാരതി വീടൊരുക്കിയപ്പോൾ കുടുംബത്തിന് ഇത് പുതുവെളിച്ചമാണ്. കഴിഞ്ഞ ദിവസം സേവാഭാരതിയുടെ സ്നേഹനികുഞ്ജം പദ്ധതിയിൽ നിർമ്മിച്ച എട്ട് വീടുകളുടെ താക്കോൽദാനത്തിനു ശേഷം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചത് ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് ഷാജി പറഞ്ഞു,
ഷാജിക്കും കുടുംബത്തിനും യേശുദേവന്റെ ചിത്രവും സമ്മാനിച്ചാണ് ഗവർണർ മടങ്ങിയത്. യഥാർത്ഥ മതസൗഹാർദത്തിന്റെയും മാനവികതയുടെയും കേന്ദ്രമായി മാറുകയാണ് സേവാഭാരതി ഒരുക്കിയ
സ്നേഹ നികുഞ്ജം.
