മാസപ്പിറവി കണ്ടു; കേരളത്തിൽ ജൂൺ 17ന് ബലി പെരുന്നാൾ

കൊച്ചി: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 17ന്. കാപ്പാട് കടപ്പുറത്ത് ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!