സിപിഎം ഭീഷണി; ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ, കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അടച്ചു

പത്തനംതിട്ട: സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വന ഭൂമി കൈയ്യേറി സ്ഥാപിച്ച സിഐടിയു കൊടി നീക്കിയതിന് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം നേതാവ് പരസ്യ ഭീഷണി മുഴക്കിയത്.

തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ നേരെ പരസ്യമായി ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപ സിഐടിയു ഉൾപ്പെടെയുള്ള വിവിധ യൂണിയനുകളുടെ കൊടികൾ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!