തൃശ്ശൂർ പൂവത്തൂരിൽ ബൈക്ക് ബസിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.
പൂവത്തൂർ രായം മരക്കാർ ഹൗസിൽ മുഹമ്മദ് സഫർ (19) ആണ് മരിച്ചത്. കേച്ചേരി മുല്ലശ്ശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസ്ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ വിദ്യാർഥി തത്ക്ഷണം മരിക്കുകയായിരുന്നു
