കൊച്ചിയില്‍ ഓഹരി നിക്ഷേപത്തിന്റെ പേരില്‍ 200 കോടി തട്ടിയ എബിന്‍ വര്‍ഗ്ഗീസ് ഇഡി പിടിയിൽ

കൊച്ചി : ഓഹരി നിക്ഷേപത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ എറണാകുളം തൃക്കാക്കര മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു.

വഴക്കാല സ്വദേശി എബിൻ വർഗീസിനെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും

തട്ടിപ്പിന് ഇരയായവര്‍ കേരള പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തത്.

ഓഹരിനിക്ഷേപമെന്ന പേരില്‍ 200 കോടിയിലേറെ രൂപയാണ് തട്ടിയത്. മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് കെയർ തുടങ്ങിയ കമ്ബനികള്‍ ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് വൻതോതില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. മാസ്റ്റേഴസ് ഫിൻസെർവിന്റെ പേരില്‍ മാത്രം 73.90 കോടി രൂപ എബിൻ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍.അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് ഇ.ഡി. കണ്ടെത്തി.

ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ദല്‍ഹിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

എബിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടേയും പേരിലുള്ള മുപ്പത് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!