വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം : വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്.

വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ മുസ്തഫ പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ പോസ്റ്റില്‍ കയറി മുസ്തഫയെ താഴെയെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോക്കേറ്റ് തന്നെയാണോ മരണം എന്ന് സ്ഥിരീകരിക്കാന്‍ കെ.എസ്.ഇ.ബിയിലെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ പരിശോധനയില്‍ ഷോക്കേല്‍ക്കാനും സാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിക്കു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .അതേസമയം വൈദ്യുതി ലൈന്‍ ഓഫാക്കാതെയാണ് ഇവര്‍ ജോലി ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!