പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കളക്ടറുടെ നേതൃത്വത്തില്‍ യോഗം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ തുടങ്ങി. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കം തുടര്‍നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. 70 ദിവസം പ്രായമുള്ള 10,000 താറാവുകള്‍ ആണ് ഇവിടെ ഉള്ളത്. ഇതില്‍ 3000 എണ്ണം ചത്തു.

തിരുവല്ല മഞ്ഞാടി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസള്‍ട്ട് കിട്ടിയാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!