കോഴിക്കോട് : തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സപ്രസി(20632)ന്റെ സമയത്തില്‍ പുനഃക്രമീകരണം.
തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം. മേയ് 13 തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-ന് എത്തുന്ന ട്രെയിന്‍ പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനില്‍നിന്ന് യാത്ര പുനരാരംഭിക്കും.
