വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടത് ഉണ്ടോയെന്ന് എ കെ ബാലൻ

തിരുവനന്തപുരം  : മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ പ്രതികരണവുമായി എ കെ ബാലൻ. സ്വകാര്യ യാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സംശയിക്കുന്നതെന്തിനെന്ന് എ കെ ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി ഒന്ന് വിശ്രമിക്കട്ടെ. ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്‌തത്‌.

ഒന്നേകാല്‍ ലക്ഷം ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിവാദമാണിതില്‍ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

വിദേശത്തേക്ക് പോകാൻ ഇപ്പോള്‍ വലിയ ചെലവില്ലെന്നും കെ സുധാകരന് എ കെ ബാലൻ മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതില്‍ എന്ത് അർത്ഥമാണുള്ളത്.

വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!