തുറവൂർ പാട്ടുകുളങ്ങരയിൽ ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

ആലപ്പുഴ :: ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജങ്ഷന് സമീപം ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു.

കോടംതുരുത്ത് അഴിനാക്കൽ ലിൻസന്റിന്റെ ഭാര്യ ലിസ (കൊച്ചുത്രേസ്യ -40) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജങ്ഷന് തെക്കുവശം രാവിലെ എട്ടോടെ ആയിരുന്നു അപകടം.

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!