ന്യദൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് എതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ആം ആദ്മി പാർട്ടിക്കായി ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണ ത്തിലാണ് നടപടി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. സിക്ക് ഫോർ ജസ്റ്റിസിൽ നിന്ന് 1.5 കോടി ലഭിച്ചുവെന്നാണ് ആരോപണം.
അതേസമയം ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ നടത്തുന്ന മറ്റൊരു വലിയ ഗൂഢാലോചനയാണിതെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡൽഹിയിലെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുന്നുവെന്ന ഭയമാണ് ഇത്തരം കാര്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.