പാലക്കാട് സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്

പാലക്കാട്: ഒലവക്കോട് താണാവിൽ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.

ബർക്കിനയുടെ മുൻ ഭർത്താവാണ് ആക്രമണം നടത്തിയത് .സംഭവത്തിൽ തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പൊലീസ് പിടികൂടി .

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!