കുട്ടിയുടെ കൊലപാതകത്തിൽ ആൺ സുഹൃത്തിന് പങ്കില്ല…യുവതിയോട് ഉണ്ടായിരുന്നത് സൗഹൃദം മാത്രം

കൊച്ചി പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി .

തൃശൂർ സ്വദേശിയായ ഡാൻസറാണ് ആൺ സുഹൃത്ത് . താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയരുന്നു. പിന്നാലെ ആൺ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

യുവതിയുമായി സൗഹൃദം മാത്രമെന്നാണ് ആൺ സുഹൃത്തിന്റെ മൊഴി.അതേസമയം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!