കോഴിക്കോട് : പേരാമ്പ്രയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. ഓട്ടോയും ബൈക്കുമാണ് കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഹനൻ എന്നയാളുടെ ഓട്ടോയും ഷിബിൻ എന്നയാളുടെ ബൈക്കും കത്തി നശിച്ചത്. രണ്ടുപേരും ഓട്ടോ തൊഴിലാളികളാണ്.
സംഭവത്തിന് പിന്നിൽ ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള പ്രശ്നം ആണെന്നാണ് സൂചന. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്.
