നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അദ്ധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടാരക്കര : നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അദ്ധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി.
എം.സി.റോഡില്‍ കൊട്ടാരക്കര കലയപുരത്ത് നിർത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്. അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്.

ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതല്‍ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പിന് എതിർവശത്തായി റോഡരികില്‍ നിർത്തിയിട്ടിരിക്കുക യായിരുന്നു കാർ.

പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി പത്തരയോടെ മൃതദേഹം കാറില്‍നിന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!