127 വർഷം…അങ്ങനെ ഗോദ്റെജിൻ്റെ പൂട്ടും പൊളിഞ്ഞു; വേപിരിയൽ ഉറപ്പിച്ച് ഗോദ്‌റെജ് കുടുംബം, സ്വത്തുക്കൾ ഇനി പല കൈകളിൽ

മുംബൈ: ഗോദ്‌റെജ് കമ്പനി വിഭജിക്കാൻ ഗോദ്‌റെജ് കുടുംബം തരുമാനിച്ചു. 127വർഷത്തിന് ശേഷമാണ് ബിസിനസ് കുടുംബം വീതം വെക്കുന്നത്. ഗൃഹോപകരണങ്ങളുടെ നിർമാണം മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ബിസിനസ് ശൃംഖലയാണ് ഗോദ്റെജ്.

ആദി ഗോദ്റെജും സഹോദരൻ നാദിറും ലിസ്റ്റുചെയ്ത അഞ്ച് സ്ഥാപനങ്ങളുള്ള ഗോദ്റെജ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ബന്ധുക്കളായ ജംഷിദിനും സ്മിതയ്ക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്റെജ് ആൻഡ് ബോയ്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മുംബൈയിലെ ഭൂമിയും നൽകി.

സമവായപ്രകാരം ഗോദ്റേജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) മേൽനേട്ടം ജംഷിദ് ഗോദ്റേജിനും അദ്ദേഹത്തിന്റെ മരുമകൾ നൈറിക ഹോൾക്കർക്കും അവരുടെ കുടുംബത്തിനുമായിരിക്കും.

ഗോദ്റേജ് ഇൻഡസ്ട്രീസ്, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയൻസ് എന്നിവ ഉൾപ്പെടുന്ന ഗോദ്റേജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ(ജിഐജി) ചെയർപേഴ്സണായി നാദിർ ഗോദ്റേജ് പ്രവർത്തിക്കും.

ആദി ഗോദ്റേജ്, നാദിർ ഗോദ്റേജ് എന്നിവർക്കും അടുത്ത കുടുംബാംഗങ്ങൾക്കുമായിരിക്കും ഈ ഗ്രൂപ്പിന്റെ നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!