വൈക്കം : ആയുർവേദത്തിനെതിരെ നടന്നുവരുന്ന കുപ്രചരണങ്ങൾക്കെതിരെ പൊതുജന ബോധവൽക്കരണം ആവശ്യമാണെന്ന് വൈക്കം എംഎൽഎ സി. കെ. ആശ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രഞ്ജിത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതി രാജേഷ്, പിന്നണി ഗായകൻ വി ദേവാനന്ദ് എന്നിവർ പങ്കെടുത്തു.
ആയുർവേദ നവമാധ്യമ പ്രചാരണത്തിന് ഡോ രേഷ്മ സനിൽ, കലാ സാംസ്കാരിക വേദികളിൽ തിളങ്ങുന്ന ഡോ പ്രീതൻ എസ്, ഡോ ശ്രീനി മുരളി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
സമ്മേളനത്തിൽ ഡോ.സീനിയ അനുരാഗ്, ഡോ വിഷ്ണു നമ്പൂതിരി, ഡോ രാജു തോമസ്, ഡോ. ആഷ എസ്., ഡോ സുഷ ജോൺ, ഡോ അഖില്‍ ടോം മാത്യു, ഡോ ഷേർലി ദിവന്നി, ഡോ ആര്യലക്ഷ്മി എസ്., ഡോ നന്ദകുമാർ കെ എൻ, ഡോ ടിൻറു ജോസഫ്, ഡോ ശ്രീജിത്ത് എസ് , ഡോ ബിനു സി. നായർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാസായാഹ്നത്തിൽ ഡോക്ടർമാരുടെയും കുടുംബാംഗങ്ങ ളുടെയും കലാപ്രകടനങ്ങൾ നടന്നു.


പുതിയ ഭാരവാഹികളായി
ഡോ സിബി കുര്യാക്കോസ് (പ്രസിഡൻറ്)
ഡോ സുഷാ ജോൺ(സെക്രട്ടറി) ഡോ അഖിൽ ടോം മാത്യു(ട്രഷറർ), ഡോ ടിൻറു ജോസഫ്(വനിതാ കമ്മിറ്റി ചെയർപേഴ്സൺ), ഡോ ചാരുലത തമ്പി(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.