പട്ടായ ബീച്ചിൽ വെള്ളത്തിനു മീതെ കിടന്ന് കോട്ടയം കുടമാളൂർ സ്വദേശി രമേശ് കുമാർ

തായ്ലാൻ്റ് :  ലയൺസ് ഡിസ്ട്രിക്ട് 318 ബി പബ്ലിക് റിലേഷൻ ഓഫിസർ കോട്ടയം കുടമാളൂർ ശ്രീകോവിലിൽ എം.പി.രമേശ് കുമാറിന്റെ വിദേശത്തെ കടൽ വെള്ളത്തിനു മുകളിലെ കിടപ്പ് കൗതുകമായി.

തായ്ലൻഡിൽ പട്ടായ ബീച്ചിലെ വെള്ളത്തിനു ഉപരിതലത്തിൽ രമേശ് കിടന്നതാണ് അവിടുത്തുകാർക്ക് കൗതുക കാഴ്ചയായത്.

ഇത് പട്ടായ!
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.ഔദ്യോഗിക  നിരീക്ഷണത്തിനായി ടൂറിസം വകുപ്പ് ഏർപ്പെടുത്തി ഡ്രോൺ കടലിന് മുകളിൽ വട്ടമിട്ട് പറന്നാണ് രമേശിൻ്റെ ഈ പ്രകടനം ഒപ്പിയെടുത്തത്.

ബാങ്കോക്ക് സീനിയർ ചേംബർ യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് രമേഷ് കുമാർ അവിടെ എത്തിയത്. 30 വർഷമായി പരിശീലിക്കുന്ന യോഗയിലൂടെയാണ് ഇത്തരത്തിൽ കിടക്കാൻ കഴിഞ്ഞതെന്നു രമേശ് പറഞ്ഞു.

അരമണിക്കൂറോളം വെള്ളത്തിൻ്റെ ഉപരിതലത്തിൽ കണ്ണടച്ച് കിടന്ന രമേശ് തൻ്റെ ചിത്രങ്ങളും വീഡിയോയും വയറലാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇന്നലെ രാവിലെയാണ് രമേശ് തായ്ലാൻഡിൽ നിന്നും മടങ്ങിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!