തിരുവനന്തപുരം : തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.
കെഎസ്ആർടിസി എംഡിക്കാണ് നിർദ്ദേശം നൽകിയത് . തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും.
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.
ഇതേസമയം മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നാണ് ഡ്രൈവറുടെ മറുപടി .സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായും യദു പറഞ്ഞു.
മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് . അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ?.തെളിവുകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദു പറഞ്ഞു .