ചാലക്കുടി : കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവിൻ്റെ മർദനമേറ്റ് ഭാര്യ മരിച്ചു.
മേലൂർ പൂലാനി മരിയപാലന കേന്ദ്രത്തിന് സമീപം കാട്ടുളപുത്തൻവീട്ടിൽ പ്രദീഷ് ഭാര്യ ലിജ(34) ആണ് മരിച്ചത്. തിങ്കൾ രാത്രി 8.30 ഓടെയായിരുന്നു സംഭവം.
സ്ഥിരം മദ്യപിച്ചെത്തുന്ന പ്രദീഷ് ലിജയെ മർദിക്കുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. പ്രദീഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.