ബംഗളൂരു : ആൾകൂട്ട ആക്രമണത്തിൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ഗുരുതര പരിക്ക്. ഇരുപതംഗ സംഘം താരത്തെ ആക്രമിക്കുകയായിരുന്നു .
ബെംഗളൂരുവിൽ അമ്മയോടൊപ്പം ക്ഷേത്രത്തിൽ പോയി വരുമ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപെട്ടു . മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.
മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാൾ ഞങ്ങളെ പിന്തുടരുകയും കാറിലിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാൻ അയാളോട് ചോദിച്ചു. ദേഷ്യപ്പെട്ട് തിരിച്ചുപോയ അയാൾ കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉൾപ്പടെ 20 പേരടങ്ങുന്ന സംഘവുമായി എത്തി ആക്രമിക്കുകയായി രുന്നു എന്ന് നടൻ പറഞ്ഞു.
’സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
