ലില്ലോങ്ങ് : വഖഫ് ബില്ലിനെ പിന്തുണച്ചതിന് ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം.കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്കർ അലി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
മണിപ്പൂരിലെ ന്യൂനപക്ഷ മേഖലയാണ് ലില്ലോങ്ങ്. ഇവിടെയുള്ള വീടിന് നേരെയാണ് കല്ലേറുണ്ടായതും പിന്നീട് വീട് കത്തിച്ചതും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.