ദൽഹിയിൽ എഎപിയുടെ  ഏഴ് സിറ്റിങ് എംഎൽഎമാർ രാജിവച്ചു…

ന്യൂഡൽഹി :: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. പാർട്ടിക്ക് തിരിച്ചടിയായി ഏഴ് സിറ്റിംഗ് എംഎൽഎമാർ രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി.

പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍. നരേഷ് യാദവ് നേരത്തെ മെഹ്റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു.

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എഎപി മിന്നും ജയത്തോടെയാണ് അധികാരത്തിൽ വന്നത്. കന്നി വരവിൽ 70 സീറ്റിൽ 67ഉം പാർട്ടി സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളും അവർ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!