ഡൽഹി മദ്യനയക്കേസ് ; കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ ; നടപടി ചോദ്യം ചെയ്തതിന് പിന്നാലെ

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.  ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 23 വരെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.

മാർച്ച് 15 നാണ് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യൽ കസ്റ്റ്ഡി നീട്ടിയിരുന്നു. ഏപ്രിൽ 23 വരെയാണ് നീട്ടിയത്. കവിത സാക്ഷികളെ സ്വാധീനിച്ച്തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു. ഇതേ തുടർന്നാണ് കോടതി ജുഡിഷ്യൽ കസ്റ്റ്ഡി 14 ദിവസത്തേക്ക് നീട്ടിയത്.

മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. സിസോദിയ അടക്കം 15 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!