ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീറ്റിലും ബി ജെ പിക്ക് രണ്ടാംസ്ഥാനം പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സംഘപരിവാറിനെ കാലുകുത്താൻ അനുവദിക്കില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ചത് സ്വന്തം വോട്ട് നേടിയാണെന്ന് ബി ജെ പിക്ക് ഉറപ്പില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഇടതുപക്ഷം.
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിൻ്റേത് കുറ്റകരമായ മൗനം. സംഘപരിവാർ അജണ്ടയോട് കോൺഗ്രസ് സമരസപ്പെടുന്നു.
കേരളത്തിൽ ബി ജെ പിക്ക് രണ്ടാംസ്ഥാനം പോലും ലഭിക്കില്ല: മുഖ്യമന്ത്രി
