അയർക്കുന്നം : മറ്റക്കര നെല്ലിക്കുന്ന് കളമ്പനാല്‍കുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക് സാമൂഹ്യവിരുദ്ധര്‍ വെട്ടിപ്പൊളിച്ചു. ഇതൊടെ നെല്ലിക്കുന്ന് പ്രദേശത്തെ അന്‍പതോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ ചുവട് ഭാഗം സാമൂഹ്യവിരുദ്ധര്‍ വെട്ടിപ്പൊളിച്ചത്. ഇതോടെ ടാങ്കിൽ സംഭരിച്ചിരുന്ന വെള്ളം മുഴുവൻ ഒഴുകിപ്പോയി.
നാട്ടുകാര്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‌കി. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും, കുടിവെള്ള വിതരണം പുനഃരാരംഭിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
