ചങ്ങനാശ്ശേരി : എന്‍എസ്എസ് പ്രതിനിധി സഭയിലേക്ക് പത്തനംതിട്ട, മീനച്ചില്‍, മുകുന്ദപുരം, ബത്തേരി എന്നീ നാല് താലൂക്കു യൂണിയനുകളില്‍ നിന്നായി രഹസ്യ ബാലറ്റിലൂടെ 11 പേരെ കൂടി തെരഞ്ഞെടുത്തു. 100 പ്രതിനിധി സഭാ മെമ്പര്‍മാരുടെ ഒഴിവുകളില്‍ 89 പേരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച 11 ഒഴിവുകളിലേക്ക് 21 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍: പത്തനംതിട്ട : അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട, വി.കെ. ബാലചന്ദ്രകുമാര്‍, ബി. രഘുനാഥന്‍നായര്‍, ജി. കൃഷ്ണകുമാര്‍, മീനച്ചില്‍: അജിത് സി. നായര്‍, ഡോ. ബി. വേണുഗോപാല്‍, കെ.ആര്‍. സതീഷ്‌കുമാര്‍.
മുകുന്ദപുരം : അജിത്കുമാര്‍, കെ.ബി. ശ്രീധരന്‍, എസ്. ഹരീഷ്‌കുമാര്‍. ബത്തേരി : കെ. ജയപ്രകാശ്.
എന്‍എസ്എസ് പ്രതിനിധി സഭ:
11 പേര്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടു
